മുംബൈയില്‍ ബ്രിട്ടീഷ് വനിതയ്ക്കു നേരെ 65കാരനായ ഇന്ത്യന്‍ ഫിലിം എഡിറ്ററുടെ കടന്നാക്രമണം

തന്നെ മാനഭംഗപ്പെടുത്താനും ദേഹോപദ്രവം ചെയ്യാനും ശ്രമിച്ചതായി ബ്രിട്ടീഷ് വനിതയുടെ പരാതി. അറുപത്തിയഞ്ചുകാരനായ ഫിലിം എഡിറ്ററിനെതിരായാണ് പരാതി. തന്റെ 1300 പൗണ്ട് മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. 42കാരിയായ ബ്രിട്ടീഷ് വനിത ഒരു അഭിനേതാവ് കൂടിയാണ്. ബോളീവുഡിലേക്ക് ചേക്കേറുന്നതിനു സഹായിക്കാം എന്ന് പറഞ്ഞ് ഫിലിം എഡിറ്റര്‍ താന്‍ താമസിക്കുന്ന റസിഡന്‍സില്‍ നടിയെ താമസിപ്പിക്കുകയും അവിടെ വെച്ച് അയാള്‍ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുകയുമായിരുന്നു. ബ്രിട്ടീഷ് വനിത കൊടുത്ത പരാതിയിന്മേല്‍ അയാള്‍ക്കെതിരെ കേസ് എടുത്തു. പ്രതി ഇപ്പോള്‍ ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























