Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍

24 AUGUST 2026 11:32 PM IST
മലയാളി വാര്‍ത്ത

ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്. ആറ് മാസത്തിനുള്ളില്‍ ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം. കെജിഎംഒ കൊല്ലം ജില്ലാ ഘടകമാണ് സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ സമയം നീട്ടുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയെും സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെയും തസ്തികകളും സൃഷ്ടിക്കാതെയാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിമര്‍ശനം. ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലെയും ഒരു ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്‌പെഷാലിറ്റി സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സെപ്യാലിറ്റി സേവനങ്ങളായിരുന്നു പകലും രാത്രിയും ഉറപ്പാക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ രാത്രികാലങ്ങളിലും നടത്തുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ തിരക്കും നിയന്ത്രിക്കാനാകും. ഇതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ആവശ്യത്തിന് ആളില്ലാതെ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കാനാകില്ലെന്നാണ് !ഡോക്ടര്‍മാരുടെ വാദം. കാര്യക്ഷമതയെ ബാധിക്കും. 250ല്‍ അധികം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരം. 24 മണിക്കൂറാക്കിയാല്‍ തസ്തികകള്‍ മൂന്നിരിട്ടി കൂട്ടേണ്ടിവരും. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിലയ്ക്കുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നതെന്നാണ് മറുവാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (49 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (58 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends