രണ്ടാനച്ഛന്റെ ക്രൂരത : മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഗര്‍ഭപാത്രം പുറത്തെടുത്തു

രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുകയും ഇത് തിരിച്ചറിഞ്ഞ പിതാവ് പെണ്‍കുട്ടിയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പതിനെട്ടുകാരിയായ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ടെക്സസിലാണ് സംഭവം. പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെങ്കിലും കുട്ടിയ്ക്ക് മാനസിക വൈകല്യം ഉള്ളതിനാല്‍ പീഡനവിവരം വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല.
ഇതിനിടെ, ഗര്‍ഭിണിയാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് രണ്ടാനച്ഛന് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് രസഹ്യഭാഗങ്ങള് കീറിമുറിച്ച് ഗര്‍ഭപാത്രം പുറത്തെടുത്തു. ഫെബ്രുവരി 10 നാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, സ്കൂളില്‍ നിന്നും വീട്ടിലേയ്ക്ക് പോകാന്‍ കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി അധ്യാപകര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് വീട്ടിലുള്ളവരിലേയ്ക്ക് അന്വേഷണം നീളാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ നിന്നും ഭര്‍ത്താവിനെ രക്ഷപെടുത്താനായി സത്യം മൂടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് രണ്ടുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























