ഛത്തീസ്ഗഡില്‍ ടൂറിസ്റ്റ് ബസ് നദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബല്‍രാംപൂരില്‍ ടൂറിസ്റ്റ് ബസ് ചെറുനദിയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. 53 പേര്‍ക്കു പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗോദ്വവയില്‍ നിന്നും റായ്പൂരിനു വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്.
എതിരെ വന്ന ബൈക്കുകാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നദിയിലേക്കു മറിയുകയുമായിരുന്നു. മരിച്ചവരെല്ലാം പുരുഷന്‍മാരാണ്. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണെന്ന് ബല്‍രാംപൂര്‍ പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























