ജാര്‍ഘണ്ടില്‍ യുവ അദ്ധ്യാപികയെ തലയും കൈകളും അറ്റ നിലയില്‍ കണ്ടെത്തി

അദ്ധ്യാപികയാകാന്‍ പഠിക്കുന്ന മുപ്പതുകാരിയായ സൊനാലി മുര്‍മു എന്ന യുവതിയെ തലയും കൈകളും അറ്റ നിലയില്‍ പഠിക്കുന്ന സ്ഥാപനത്തിനരികെ നിന്നും കണ്ടെത്തി. ജാര്‍ഘണ്ടിലെ രാംഗര്‍ എന്ന സ്ഥലത്താണ് മൃഗീയമായ ഈ സംഭവം അരങ്ങേറിയത്. സ്ഥാപനത്തിലെ ഗേറ്റിനു അരികെ നിന്ന് കരച്ചിലിന്റെ ശബ്ദം കേട്ടിരുന്നതായി രാംഗറില്‍ ഉള്ള മറ്റൊരു സ്ത്രീ പോലീസിന് മൊഴി നല്‍കി. ഒരു ബൈക്ക് അവിടെ നിന്നും കടന്നുപോയതായും മൊഴിയില്‍ പറയുന്നു. കേരളത്തില്‍ നടന്ന ജിഷാവധവുമായി സാമ്യമുള്ളതാണോ ഇത് എന്ന സംശയത്തിലാണ് പോലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























