മാനസിക വിഭ്രാന്തിയുള്ള സ്ത്രീ സ്വന്തം കട്ടിലില്‍ വെന്ത് മരിച്ചു

മുബൈയില്‍ നാല്പത്തിയഞ്ച് വയസ്സായ മാനസിക രോഗിയായ സ്ത്രീ സ്വന്തം മുറിയിലെ കട്ടിലില്‍ തീയില്‍ വെന്ത് മരിച്ചു. ലളിത കൃഷ്ണ ബോംബേ എന്ന സ്ത്രീയാണ് മരിച്ചത്. തന്റെ രണ്ടു സഹോദരിമാരുമായി മുംബൈയിലെ നിര്‍മല്‍ നാഗര കോളനിയില്‍ താമസിക്കുന്ന ലളിത മൂന്നു വര്‍ഷമായി താനയിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ 'ഷീസൊഫ്രീനിയ' എന്ന അസുഖത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ലളിതയുടെ മുറിയില നിന്നും പുക വരുന്നത് കണ്ടാണ് സഹോദരിമാരായ സുനിത പവാറും ശകുന്തള ബോംബേയും മുറിയില്‍ ഓടിയെത്തിയത്. മുറിയില്‍ എത്തിയ അവര്‍ കണ്ടത് ശരീരമാകെ കത്തി വേദന കൊണ്ട് പുളയുന്ന ലളിതയെയാണ്. അവര്‍ അപ്പോള്‍ തന്നെ തീയണക്കാന്‍ ശ്രമിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും ലളിതയുടെ ശരീരത്തിലെ 95% ഭാഗവും പൊള്ളിയിരുന്നു. കുറച്ചു കഴിഞ്ഞ് മരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























