ക്രിമിനല്‍ കേസുകളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി; ഇതിന് തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ക്രിമിനല്‍ കേസുകളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന പരാതികളില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ടതല്ലാത്ത പരാതികളില്‍ പോലീസിന് പ്രാഥമിക അന്വേഷണം നടത്താം. ഈ അന്വേഷണം ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. കുറ്റകൃത്യത്തെക്കുറിച്ച് തെളിവ് ശേഖരിക്കാനായിരിക്കണം ഈ അന്വേഷണം. എന്നാല്‍ പൂര്‍ണ്ണമായ തെളിവുകള്‍ ലഭിച്ച ശേഷമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാവു എന്നും കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ 2008 ല്‍ കാണാതായ ആറു വയസുകാരന്റെ പിതാവിന്റെ പരാതി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha