കുംഭമേളയ്ക്കിടെ പന്തല് തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു

കുംഭമേളയ്ക്കിടെ പന്തല് തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ കുംഭമേളയ്ക്കിടെയാണ് സംഭവം. കുംഭമേളയ്ക്കിടെ ശക്തമായ മഴയും കാറ്റുമുണ്ടായതാണ് അപകടകാരണം. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള ചടങ്ങുകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം. ഒരു മാസം നീണ്ടുനില്‍ക്കുന്ന കുംഭമേളയുടെ ചടങ്ങുകള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടങ്ങിയത്.
സന്യാസിമാരുള്‍പ്പെടെ അഞ്ച് കോടിയോളം പേര്‍ ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് അടക്കമുള്ള പ്രമുഖരും ഇത്തവണ കുംഭമേളയില്‍ പങ്കെടുത്തു. ചടങ്ങുകളുടെ സുഖമമായ നടത്തിപ്പിനായി 22,000 പോലീസുകാരെയാണ് സ്ഥലത്ത് നിയോഗിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























