ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലും സബേര്‍ബന്‍ ട്രെയിനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്കു പരുക്ക്

ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലും (12623) സബേര്‍ബന്‍ ട്രെയിനും ആവഡിക്കു സമീപത്തു വച്ച് കൂട്ടിയിടിച്ച് എട്ടുപേര്‍ക്കു പരുക്ക്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 25 കിലോമീറ്ററോളം അകലെ ആവഡിക്കും പട്ടാഭിരാമത്തിനും ഇടയില്‍ ഹിന്ദു കോളജ് സ്‌റ്റേഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം. പരുക്കേറ്റവരില്‍ ഒരാള്‍ ചെന്നൈ - തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ്. മറ്റുള്ളവര്‍ സബേര്‍ബന്‍ ട്രെയിനിലെയും. പരുക്കേറ്റവരെ ആവഡി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍ക്കോണം ഭാഗത്തേക്കു പോകുകയായിരുന്ന സബേര്‍ബന്‍ ട്രെയിന്‍ പ്രധാന ലൈന്‍ മുറിച്ചു സബേര്‍ബന്‍ ലൈനിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം. പ്രധാന ലൈനിലൂടെ കടന്നുവന്ന മെയില്‍ സബേര്‍ബന്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ കോച്ചില്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു രണ്ടു ട്രെയിനുകളുടെയും ഏതാനും കോച്ചുകള്‍ പാളംതെറ്റി. ചെന്നൈ - തിരുവള്ളൂര്‍ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
മംഗലാപുരം മെയില്‍, ആലപ്പി എക്‌സ്പ്രസ് എന്നിവ രണ്ടു മണിക്കൂറോളം വൈകിയാണു ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടത്. സിഗ്‌നല്‍ നല്‍കുന്നതിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തിരുവനന്തപുരം മെയിലിന്റെ എന്‍ജിന്‍ െ്രെഡവര്‍ എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതുകൊണ്ടാണു വന്‍ അപകടം ഒഴിവായതെന്നു കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























