ശ്യാമപ്രസാദ് മുഖര്‍ജി ഗുജറാത്തിന്റെ വീര പുത്രന്‍; മോഡിയെ ചരിത്രം പഠിപ്പിക്കാന്‍ ബി.ജെ.പിയില്‍ ആരുമില്ലേ?

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് ചരിത്രബോധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഡി കുറച്ചുകാലം ചരിത്ര ക്ലാസില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇരിക്കണമെന്നും പാര്‍ട്ടി അതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ ശ്യാംജി കൃഷ്‌ണ വര്‍മക്ക് പകരം ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേര് മോഡി തെറ്റായി പരാമര്‍ശിച്ചിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി ഗുജറാത്തിന്റെ വീര പുത്രനാണെന്നും 1930ല്‍ ലണ്ടനില്‍വെച്ച് അദ്ദേഹം മരിക്കുന്നതിനു മുന്‍പ് രാജ്യത്തിനുവേണ്ടി അനേകം കാര്യങ്ങള്‍ ചെയ്‌തുവെന്നുമാണ് മോഡി പറഞ്ഞത്. 1930ല്‍ ലണ്ടനില്‍ വെച്ച് മരിച്ച മുഖര്‍ജിയുടെ ചിതാഭസ്‌മം ഇന്ത്യയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്‌തില്ലെന്നും 2003ല്‍ താനാണ് അത് ചെയ്‌തതെന്നും മോഡി പറഞ്ഞു.
കൊല്‍ക്കത്തയില്‍ ജനിച്ച ശ്വാമപ്രസാദ് മുഖര്‍ജി 1953ലാണ് മരിച്ചത്. ബംഗാളിയായ അദ്ദേഹത്തെയാണ് മോഡി ഗുജറാത്തിയാക്കിയത്. സംസ്‌കൃത പണ്ഡിതനും ദേശീയവാദിയുമായ ശ്യാംജി വര്‍മ 1857ലാണ് ജനിച്ചത്. ഇദ്ദേഹമാണ് ലണ്ടനില്‍ ഇന്ത്യാ ഹൗസ് സ്ഥാപിച്ചത്. 2003ല്‍ വര്‍മയുടെ ചിതാഭസ്‌മം സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുവന്നു എന്ന് ഗുജറാത്ത് ടൂറിസം വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നു മുഖര്‍ജി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വന്ന അദ്ദേഹം ഭാരതീയ ജനസംഘ് എന്ന പാര്‍ട്ടി സ്ഥാപിച്ചിരുന്നു. ജമ്മുകാശ്‌മീരില്‍ കടക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുണ്ടായിരുന്ന വിലക്കിനെതിരെ പോരാടിയതിന് 1953ല്‍ മുഖര്‍ജി ജമ്മുകാശ്‌മീര്‍ ജയിലിലായി. തുടര്‍ന്ന് അവിടെവെച്ചു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. മുഖര്‍ജിയെ തങ്ങളുടെ രക്തസാക്ഷിയായാണ് ബി.ജെ.പി കണക്കാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha