ബീഫ് കഴിക്കുന്നതോ കൈവശം വയ്ക്കുന്നതോ കുറ്റകരമല്ല: മുംബൈ ഹൈക്കോടതി

മഹാരാഷ്ട്രയിലെ ബീഫ് നിരോധനം തുടരുന്നതിന് മുംബൈ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം, ബീഫ് കഴിക്കുന്നതോ കൈവശം വയ്ക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബീഫ് വില്‍പന നടത്തുന്നതും ഭക്ഷിക്കുന്നതും വിലക്കി കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം പിഴയും പതിനായിരം രൂപയുമാണ് ശിക്ഷ ലഭിക്കുക. മുംബൈ പോലെ വിവിധ വിഭാഗങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ബീഫ് നിരോധിക്കുന്നത് പ്രായോഗികമല്ലെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു നിരോധത്തിനെതിരെ ഹര്‍ജി നല്‍കിയവരുടെ വാദം. ഇത് കോടതി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























