ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സുപ്രീംകോടതി ജഡ്ജിയാവുന്നതോടെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഒഴിവുവരുന്നത്.
നിലവില്‍ കര്‍ണാടക ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ശാന്തനഗൗഡര്‍. അദ്ദേഹം ഉടന്‍തന്നെ കേരള ഹൈക്കോടതിയിലേക്ക് മാറും.
1958 മേയ് അഞ്ചിന് ജനിച്ച ശാന്തനഗൗഡര്‍ 1980ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. 2003ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രോ കമാല്‍ മുഖര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ അടുത്ത ചീഫ് ജസ്റ്റിസാകും. ഉത്തരാഖണ്ഡിലെ നിലവിലെ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റിയതോടെയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























