'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ'- സിബി.ഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു

ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ, എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ രാജ്യത്തെ കായികമേഖലയിലെ വാതുവെപ്പ് നിയമപരമാക്കുന്നതിനെ പിന്തുണച്ച് സംസാരിക്കവെയാണ് രഞ്ജിത് സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്. കായികരംഗത്തെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐയുടെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
രാജ്യത്തെ വാതുവെപ്പ് നിരോധിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല എന്നു പറയുന്നത് ബലാല്‍സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്നുപറയുന്നത് പോലെയാണ് എന്നാണ് സിന്‍ഹ പറഞ്ഞത്. വാതുവെപ്പ് നിരോധിക്കുക പ്രയാസമേറിയ കാര്യമാണെന്നും അതില്‍ കാര്യമില്ലെന്നും സ്ഥാപിക്കുന്നതിനുവേണ്ടിയാണ് സിന്‍ഹ ഇത്തരത്തില്‍ പരാമര്‍ശിച്ചത്. ലോട്ടറികള്‍ക്കും,ചൂതാട്ട കേന്ദ്രങ്ങള്‍ക്കും നിയമപരമായി പ്രവര്‍ത്തിക്കാമെങ്കില്‍ വാതുവെപ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്നും സിന്‍ഹ പറഞ്ഞു.
ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ സിന്‍ഹയ്‌ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സ്‌ത്രീകളെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്‌താവനയെന്നും സി.പി.എം നേതാവ് വൃന്ദാകാരാട്ട് പറഞ്ഞു. ബലാല്‍സംഗത്തെ നിസാരവല്‍ക്കരിച്ച് തെറ്റായ സന്ദേശമാണ് സിന്‍ഹ നല്‍കുന്നതെന്നും വ്യന്ദാകാരാട്ട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലും സിന്‍ഹക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. ബലാല്‍സംഗങ്ങളെ ഉന്നത ഉദ്യോഗസ്ഥര്‍ നിസാരവല്‍ക്കരിക്കുന്നത് പതിവായിരിക്കുകയാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha