Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

ഡല്‍ഹിയില്‍ ബിരുദം നേടിയത് മറ്റൊരു നരേന്ദ്ര മോദി: എഎപി

07 MAY 2016 11:59 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയെന്നതു നുണയാണെന്നു തെളിയിക്കുന്ന പുതിയ രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. ഈയിടെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു 1978-ല്‍ ബിരുദം നേടിയതു മറ്റൊരു മോദിയാണെന്നും എഎപി ആരോപിച്ചു. എഎപിയുടെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കാത്തവിധം ബാലിശമാണെന്നു ബിജെപി പ്രതികരിച്ചു.

നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജന പരിശോധനയ്ക്കായി വെബ്‌സൈറ്റില്‍ ഇടണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നേരത്തെ ഡല്‍ഹി സര്‍വകലാശാലയോടു ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ മോദിയുടെ ബിരുദയോഗ്യത തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് എഎപിയുടെ കണ്ടെത്തല്‍. മോദി അവകാശപ്പെട്ടതുപോലെ 1978-ല്‍ നരേന്ദ്ര ദാമോദര്‍ മോദി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടിയിട്ടില്ല. ആ വര്‍ഷം ബിരുദം നേടിയതു രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള നരേന്ദ്ര മഹാവിര്‍ മോദിയാണ്.

രാജസ്ഥാനില്‍നിന്നുള്ള മോദിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും ഗുജറാത്തിലെ വദ്‌നഗറില്‍നിന്നുള്ള മോദിയുടെ രേഖകളൊന്നും സര്‍വകലാശാലയില്‍ ഇല്ലെന്നും എഎപി വാദിക്കുന്നു. ' അദ്ദേഹം പരീക്ഷയെഴുതിയിട്ടില്ല. ആ ബിരുദം വ്യാജമാണ്' എഎപിയുടെ അശുതോഷ് പറഞ്ഞു. അതേസമയം, താന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ 1975 മുതല്‍ 1978 വരെ പഠിച്ചതായി നരേന്ദ്രമോദി ഒരു ടിവി ചാനല്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോളജില്‍ തന്റെ സീനിയറായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പഠിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസ് എഎപി ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അനുചിതമാണെന്നും താന്‍ പ്രതികരിക്കാനില്ലെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 2014-ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തിലാണു ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് 1978-ല്‍ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് 1983-ല്‍ എംഎയും നേടിയതായി മോദി വെളിപ്പെടുത്തിയത്. പതിനേഴാം വയസ്സില്‍ പഠിപ്പു നിര്‍ത്തി വീടു വിട്ടെങ്കിലും പിന്നീട് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരം തുടര്‍പഠനം നടത്തിയെന്നും പഴയ ഒരു ടിവി അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ ആവശ്യം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയായി പരിഗണിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളോടു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതകള്‍ സംബന്ധിച്ചു വിവരങ്ങള്‍ പരസ്യമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. മോദി എംഎയ്ക്ക് 62.3% മാര്‍ക്ക് നേടിയതായി ഗുജറാത്ത് സര്‍വകലാശാല അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല ഇതുവരെ വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (25 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (33 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends