രാജ്യത്ത് വധശിക്ഷ അനുഭവിച്ചവരില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും വിദ്യാഭ്യാസം ഇല്ലാത്തവരും എന്ന് പഠന റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള റിസര്‍ച്ച് സംഘത്തിന്റെ 'ഡെത്ത് പെനാല്‍റ്റി റിസര്‍ച്ച് പ്രോജക്റ്റ്' കണക്കു പ്രകാരം രാജ്യത്തു വധശിക്ഷ അനുഭവിച്ചതില്‍ 80% പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരോ പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവരോ പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരോ ആണെന്ന് പഠന റിപ്പോര്‍ട്ട്. അതില്‍ തന്നെ പകുതിപേരും ജുവനൈല്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരോ ആണ്. ഇതില്‍ 24.50% പേര്‍ ആദിവാസി-ദളിത് വിഭാഗങ്ങളില്‍ പെട്ടതാണ്. രണ്ട് വോളിയങ്ങളിലായുള്ള പഠന റിപ്പോര്‍ട്ട് 20132015 കാലയളവ് കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























