അതിര്‍ത്തി തര്‍ക്കം; താനെയില്‍ വൃദ്ധയെ അടിച്ച് കൊലപ്പെടുത്തി

താനയിലെ ഭിവന്ധി ഗ്രാമ പ്രദേശത്ത് ഉണ്ടായ അതിര്‍ത്തി തര്‍ക്കത്തില്‍ എഴുപത് വയസ്സുകാരിയായ വൃദ്ധ അടിയേറ്റ് മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. ദീര്‍ഘനാളായി നടന്നുവരുന്ന വസ്തു തര്‍ക്കത്തിനൊടുവിലാണ് വൃദ്ധ കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം ഉച്ചയോടെ എട്ടോളം വരുന്ന സംഘം കമ്പുകളും ഇരുമ്പ് ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ആയിട്ടുള്ളത്.ഒരു അച്ഛനും മകനും ആണ് അവര്‍. മറ്റുള്ളവര്‍ക്കായി പൊലിസ് വലവീശി കഴിഞ്ഞു. പ്രതികള്‍ക്കെതിരെ 302,307,324,143,147,148,149,504,506 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























