ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷിക്കാനാണ് സമൂഹത്തിന് താല്പര്യമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഘോഷിക്കാനാണ് സമൂഹത്തിന് താല്പര്യമെന്ന് ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. ജിഷ കൊല്ലപ്പെടുന്നത് വരെ അവരെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനുശേഷം വലിയ പരിവേഷമായി. സമൂഹത്തില്‍ ഇങ്ങനെയൊരാള്‍ പുഴുവിനെ പോലെ ജീവിച്ചിരുന്നു എന്നത് അംഗീകരിക്കപ്പെടാന്‍ ഒടുവില്‍ അവര്‍ കൊല്ലപ്പെടേണ്ടി വന്നു. ഇതാണ് നമ്മുടെ സമൂഹം.
ദുരന്തങ്ങള്‍ വരുമ്പോള്‍ ആഘോഷമാക്കുക. ഇത് മാറണം. ഇനിയും ധാരാളം ജിഷമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്നും അവരെ നമ്മള്‍ കാണണമെന്നും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ കൂട്ടായ്മ നഷ്ടപ്പെടുന്നത് കൊണ്ടാണ് പെരുമ്പാവൂരില്‍ ജിഷയുടെത് പോലുളള കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അയല്‍ക്കാരന്റെ കണ്ണീര്‍ കണ്ടാല്‍ ഇടപെടേണ്ടത് പൗരന്റെ കടമയാണ്. സമൂഹത്തിന്റെ മനഃസ്ഥിതി മാറിയില്ലെങ്കില്‍ ഇനിയും ജിഷമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























