"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും

അഞ്ച് വയസ്സുകാരിയായ മകളെ ശ്വാസം മുട്ടിച്ചു കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം നടന്നത്. നിർമാണ മേഖലയിലെ സൂപ്പർവൈസറായ കിഷോർ ധനക് (40) ആണ് മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്. കടബാധ്യതയെത്തുടർന്നായിരുന്നു പിതാവിന്റെ ക്രൂരത.
ബലൂണുകളും മെഴുകുതിരികളും കൊണ്ട് അലങ്കരിച്ച മുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജീവനൊടുക്കുന്നതെന്നും, തന്റെ മരണശേഷം മകൾ കഷ്ടപ്പെടാതിരിക്കാനാണ് അവളെ കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകൾ സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
പേഴ്സണൽ ലോണെടുത്ത തുക നിർമാണ പ്രവർത്തനങ്ങൾക്കായി മുടക്കിയിരുന്നെന്നും, ബിസിനസ് പങ്കാളികളിൽ നിന്ന് ലഭിക്കാനുള്ള 7.25 ലക്ഷം രൂപ കിട്ടാതെ വന്നതോടെയാണ് സാമ്പത്തികമായി തകർന്നതെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിന് മുൻപ് മകളുടെ പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിച്ചിരുന്നതായാണ് മുറിയിലെ കാഴ്ചകൾ സൂചിപ്പിക്കുന്നതെന്ന് രാജുല ഡിവൈഎസ്പി നയന ഗൊറാദിയ വ്യക്തമാക്കി.
കുട്ടിയെ വെള്ള വസ്ത്രങ്ങൾ ധരിപ്പിച്ച്, ചുണ്ടുകളിൽ തുളസിയില വെച്ച്, തലയിൽ ദുപ്പട്ട ധരിപ്പിച്ച നിലയിലായിരുന്നു ഫ്രിഡ്ജിനുള്ളിൽ മൃതദേഹം വച്ചിരുന്നത്. ചോക്ലേറ്റുകളും ഫ്രിഡ്ജിനുള്ളിൽ ക്രമീകരിച്ചിരുന്നു. കുട്ടിക്ക് ജന്മദിനമല്ലായിരുന്നിട്ടും ഫ്രിഡ്ജിന് മുകളിൽ "ഹാപ്പി ബർത്ത്‌ഡേ ഹിമാൻഷി" എന്ന് എഴുതിയ കടലാസ് പതിച്ചിട്ടുണ്ടായിരുന്നു.
സെപ്റ്റംബർ 14-ന് സ്വന്തം വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ മഞ്ജുബെൻ, ഭർത്താവിനെ ഫോണിൽ കിട്ടാതെ വന്നതോടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ബന്ധുവെത്തി പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കിഷോറിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























