കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് യുവതിയെ ഒരു സംഘം മര്‍ദിച്ചു

പൂനയിലാണ് വീണ്ടും രാജ്യത്തെയാകെ നാണിപ്പിക്കുന്ന പ്രവര്‍ത്തി ഉണ്ടായത്. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വിവാഹത്തിനായുള്ള സംഗീത റിഹേഴ്‌സല്‍ കഴിഞ്ഞ് സുഹൃത്തുക്കളുമായി കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ ഒരു സംഘം യുവാക്കള്‍ സിഗ്‌നല്‍ ലൈറ്റിനു അടുത്ത് വെച്ച് തടയുകയും 'നിനക്കെങ്ങനെ ഈ അല്പവസ്ത്രം ധരിക്കാനും രണ്ടു പുരുഷന്മാരുമായി കറങ്ങി നടക്കാനും സാധിക്കുന്നു' എന്ന് ചോദിയ്ക്കുകയും കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന തടയാന്‍ ശ്രമിച്ചവരെയും സംഘം മര്‍ദിച്ചു. സംഭവത്തില്‍ യുവതിയ്ക്ക് നിസ്സാര പരിക്കുകള്‍ പറ്റി. സംഘത്തിലുണ്ടായിരുന്ന എല്ലാവരും മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും സുഹൃത്തുകള്‍ കൂടെയില്ലായിരുന്നുവെങ്കില്‍ താന്‍ മാനഭംഗത്തിനു ഇരയാകേണ്ടി വരുമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























