ഹിമാചലില്‍ വ്യത്യസ്ത അപകടങ്ങളില്‍ 22 മരണം

ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ രണ്ട് സ്ഥലങ്ങളിലായുണ്ടായ ബസ് അപകടങ്ങളില്‍ 22 പേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ദി ജില്ലയില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് 12 പേര്‍ മരിച്ചത്. മരിച്ചവരില്‍ പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. കങ്കാര ജില്ലയില്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ െ്രെഡവര്‍ ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























