സിനിമയ്ക്ക് കൊണ്ടുപോയില്ല; പതിനാറുകാരന് 22 വയസുള്ള കൂട്ടുകാരനെ തലയ്ക്കടിച്ചു

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സിനിമ ടിക്കറ്റ് എടുക്കാത്തതിനും സിനിമയ്ക്ക് കൊണ്ടു പോകാത്തതിനും പതിനാറു വയസുള്ള കുട്ടി ഇരുപത്തിരണ്ടുകാരനെ തലയ്ക്കടിച്ചത്. മറാത്തയില്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന 'സൈരത്' എന്ന ചിത്രം കാണുന്നതിനു വേണ്ടിയാണ് തലയ്ക്കടിയേറ്റ കൃഷ്ണ മോണ്ടി ഷിന്റെയും മൂന്നു സുഹൃത്തുകളും നാല് സിനിമ ടിക്കറ്റ് ബുക്ക് ചെയ്തത്. തനിക്കു ടിക്കറ്റ് എടുക്കാത്തത് എന്തുകൊണ്ടെന്ന് അടിച്ച കുട്ടി ചോദിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അവര്‍ അത് കളിയായി ആണ് എടുത്തിരുന്നത്. സിനിമയ്ക്ക് പോയ കൂട്ടുകാരെ പിന്തുടര്‍ന്ന് വന്ന കുട്ടി അടുത്തുള്ള ഒരു മെഷീന്‍ ഷോപ്പില്‍ നിന്നും ഇരുമ്പ് ദണ്ട് എടുത്ത് ഷിന്റെയെ അടിക്കുകയായിരുന്നു. തലയില്‍ നാല് സ്റ്റിച്ച് ഉണ്ട്. കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ ആക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























