പ്രതികാരം ചെയ്യാന്‍ കൂട്ടുകാരിയുടെ മകനെ കിഡ്‌നാപ് ചെയ്തു

കൂട്ടുകാരി സൗഹൃദം അവസാനിപ്പിച്ചതിനും ഫോണ്‍ നമ്പര്‍ ബോക്ക് ചെയ്തതിനും പ്രതികാരമായി യുവാവ് അവരുടെ മകനെ തട്ടികൊണ്ടുപോയി. മുംബൈയിലാണ് സംഭവം നടന്നത്. രേഷ്മ പാട്ടീല്‍(30) എന്ന പഴയകാല കോളേജ് സുഹൃത്തിന്റെ മകനെ തട്ടിക്കൊണ്ടു പോയതിന് ശ്യാം മണ്ഡല്‍(25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിപ്രകാരം സെക്ഷന്‍ 363 പ്രകാരം തട്ടിക്കൊണ്ടുപോകലിന് അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വളരെ സൗഹൃദത്തിലായിരുന്നു ഇവര്‍ രണ്ടുപേരുടെയും ബന്ധം. ശ്യാം കൂടുതല്‍ ആഴത്തില്‍ അടുക്കുന്നത് മനസ്സിലാക്കിയ രേഷ്മ പതിയെ ശ്യാമില്‍ നിന്നും അകലാന്‍ ശ്രമിക്കുകയും ഇത് മനസ്സിലാക്കിയ ശ്യാം രേഷ്മയെ ശല്യപ്പെടുത്താന്‍ തുടങ്ങുകയും ഫോണ്‍ വിളികളിലൂടെ തുടര്‍ച്ചയായി വിരട്ടുകയും ചെയ്തു. കുട്ടിയെ രേഷ്മയുടെ സഹോദരിയുടെ വീട്ടില്‍ ആക്കിയാണ് രേഷ്മ ജോലിക്ക് പോകുന്നതെന്ന് അറിഞ്ഞ ശ്യാം കുട്ടിയെ പുറത്തേയ്ക്ക് കറങ്ങാന്‍ കൊണ്ടുപോകുന്നു എന്ന വ്യാജേന തട്ടിക്കൊണ്ടു പോകുകയായിരുന്നു. 24 മണിക്കൂറിനകം തന്നെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























