മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതിന്റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു

പുതിയതായി വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപെട്ടതിന്റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു. ജഹനുമ സ്വദേശിയായ സുല്‍ത്താന ബീഗം ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.
ഷാലിബന്ദയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന സുല്‍ത്താന കഴിഞ്ഞ മാസമാണ് ഫോണ്‍ വാങ്ങിയത്. ബുധനാഴ്ച ഫോണ്‍ നഷ്ടപെട്ടതിനെ തുടര്‍ന്ന് അമ്മ, സൂബിയാനയുമായി വഴക്കിട്ടത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ചെയ്തതെന്ന് പോലീസ് കരുതുന്നു.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച ഫോണ്‍ നഷ്ടപെട്ടതിന്റെ പേരില്‍ സുല്ത്താനയും അമ്മ സൂബിയാനയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. അന്ന് കനത്ത മഴയില്‍ കറണ്ട് പോയ സമയത്ത് രണ്ടു പേരും വീടിനു മുന്നില്‍ ഇരിക്കുകയായിരുന്നു. ഇടയ്ക്ക് സുല്ത്താന റൂമിലേക്ക് പോവുകയും ചെയ്തു.
പിന്നീട കറണ്ട് വന്നപ്പോള്‍ സുല്‍ത്താനയെ അന്വേഷിച്ചു ചെന്ന സൂബിയാന കാണുന്നത് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ്. സംഭവത്തിന് ശേഷം പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് നഷ്ടപെട്ട സുല്‍ത്താന അമ്മ സൂബിയയോടൊപ്പം ജഹാനുമയിലായിരുന്നു താമസിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























