കര്‍ണാടകത്തില്‍ ബസിന് തീപിടിച്ച് 7 മരണം; അപകടത്തില്‍പ്പെട്ടത് ബാംഗ്ലൂരില്‍ നിന്ന് മുംബൈക്ക് പോകുകയായിരുന്ന വോള്‍വോ ബസ്

ബാംഗ്ലൂരില്‍ നിന്ന് മുംബൈക്ക് പോകുകയായിരുന്ന വോള്‍വോ ബസിന് തീപിടിച്ച് ഏഴുമരണം. റോഡിലെ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന ബസിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 40 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് അപകടം നടന്നത്.
52 പേരാണ് ബസിലുണ്ടായിരുന്നത്. റോഡിലെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ ബസിന്റെ ഇന്ധന ടാങ്ക് തകര്‍ന്ന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഹാവേരിയിലെ ആശുപത്രിയിലും ഗുരുതരപരിക്കേറ്റവരെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍സയന്‍സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാംഗ്ലൂരിന് സമീപം കലാശപാളയത്ത് നിന്നും പുറപ്പെട്ട നാഷണല്‍ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.
https://www.facebook.com/Malayalivartha