മോദിയുടെ വിദേശ പര്യടനങ്ങള്‍; കാരണം ഒരു ഗുജറാത്ത് പത്രം കണ്ടെത്തി

അധികാരത്തിലെത്തിയതിന് ശേഷം സമാനതകളില്ലാത്ത രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് മോദി മോദി അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യത്തിന് 'ഉത്തരം' കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദ് മിറര്‍ എന്ന പത്രം. മോദി പൊളിറ്റിക്കല്‍ സയന്‍സിലാണ് ബിരുദാനന്തര ബിരുദം എടുത്തത്ത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നുവെങ്കിലും അന്താരാഷ്ട്ര ബന്ധങ്ങളേക്കുറിച്ച് മോദിക്ക് വലിയ പിടിപാടുണ്ടായിരുന്നില്ലത്രെ... മറ്റ് വിഷയങ്ങളില്‍ നല്ല മാര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും 'ഇന്റര്‍നാഷണല്‍ റിലേഷന്‍സ്' എന്ന വിഷയത്തില്‍ മോദി കഷ്ടിച്ചാണത്രെ കടന്നുകൂടിയത്. ഇതിനായി മോദിയുടെ മാര്‍ക്ക് ലിസ്റ്റാണ് അഹമ്മദാബാദ് മിറര്‍ ആധാരമാക്കിയത്. ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിഷയത്തില്‍ മോദിക്ക് 48 മാര്‍ക്ക് മാത്രമാണ് നേടാനായത്. ആ കുറവ് മറികടക്കാനായാണ് പ്രധാനമന്ത്രിയായതിന് ശേഷം നാടായ നാടൊക്ക് ചുറ്റിയടിക്കാന്‍ മോദിയേ പ്രേരിപ്പിച്ചതെന്നാണ് പത്രം പറയുന്നത്. 2015ല്‍ 26 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ഈ വര്‍ഷം മൂന്ന് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























