ഡേയ് കെയര്‍ സെന്ററില്‍ വെച്ച് മൂന്നുവയസ്സുകാരിയുടെ തള്ള വിരലറ്റുപോയി

ഡല്‍ഹിയിലെ ഗുരഗാവോയില്‍ ഡേയ് കെയര്‍ സെന്റെറില്‍ വെച്ച് മൂന്ന് വയസ്സുകാരുടെ തള്ള വിരല്‍ കതകിനിടയില്‍ പെടുകയും ആശുപത്രിയില്‍ വെച്ച് മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. ശിവാനി ശര്‍മ്മ എന്ന സ്ത്രീയുടെ മകള്‍ക്കാണ് ഇങ്ങനെയൊരു ദുരന്തം ഉണ്ടായത്. സംഭവത്തില്‍ ഡേ കെയര്‍ ഓണര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ വളരെ വികാരനിര്‍ഭരമായ പോസ്റ്റ് ഇട്ടു.അത് ഇതിനോടകം തന്നെ ഒമ്പതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഡേ കെയര്‍ നടത്തുന്നവര്‍ ആദ്യം ചികിത്സാ സഹായം വാഗ്ദാനം നടത്തിയെങ്കിലും ഇപ്പോള്‍ അവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നു ശിവാനി ശര്‍മ്മ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























