പിതാവിന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ചാട്ടവാറടിയും 3000 രൂപയും പിഴ

പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിക്ക് 3000 രൂപ പിഴയും ചാട്ടവാറടിയും ശിക്ഷ. മകളെ പീഡിപ്പിച്ച കുറ്റത്തിന് പിതാവിന് ചാട്ടവാറടി മാത്രമാണ് ശിക്ഷ. കഴിഞ്ഞ നാല് മാസമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നു. ഗ്രാമത്തിലെ നാട്ടുകൂട്ടമാണ് പീഡനത്തിനിരയായ പെണ്‍കുട്ടിക്കും വിചിത്രമായ ശിക്ഷ വിധിച്ചത്.
പീഡനവിവരം പുറത്ത് പറയാന്‍ ഭയന്ന പെണ്‍കുട്ടി ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു.പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് നാട്ടുകൂട്ടം ശിക്ഷ വിധിച്ചത്. പിതാവിന്റെ പീഡനം തടഞ്ഞില്ല എന്നതാണ് പെണ്‍കുട്ടിയില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യമായി ചാട്ടയ്ക്ക് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് കേസേടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























