ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത് മര്‍ദിച്ചു

ഡല്‍ഹിയിലെ നോയിഡയിലെ ഡി.പി.എസ് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയും ക്രൂരമായി മര്‍ദിയ്ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഡി.പി.എസ് സ്‌കൂളിലെ പതിനെട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുമ്പ് ദണ്ട് കൊണ്ട് ഇവരെ അടിക്കുകയായിരുന്നു. കൈകാലുകള്‍ക്കു വളരെ മാരകമായി അടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇവര്‍ ഈ രണ്ടു വിദ്യാര്‍ഥികളെയും റാഗ് ചെയ്യുമായിരുന്നു. ഇവരുടെ ഭക്ഷണം എടുക്കുകയും സീല്‍ഡ് പാക്കറ്റില്‍ കിട്ടിയില്ലെങ്കില്‍ ഭക്ഷണം അവരുടെ മുഖത്തേയ്ക്കു വലിച്ചെറിയുകയും ചെയ്യുമായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇതില്‍ ഒരു കുട്ടിയുടെ പിതാവ് സ്‌കൂള്‍ മാനേജ്മന്റിന് എതിരെ ശബ്ധമുയര്‍ത്തി. ഇങ്ങനെയൊക്കെ നടക്കുന്നത് സ്‌കൂള്‍ അധികാരികള്‍ അറിയണമായിരുന്നുവെന്നും തങ്ങളുടെ മക്കളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























