അമിതാഭ് ബച്ചനെതിരെ കേസ് എടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി

നികുതി വെട്ടിപ്പ് കേസില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരായ നടപടി പുനരാരംഭിക്കാമെന്ന് സുപ്രീം കോടതി. ഇന്‍കം ടാക്‌സ് വകുപ്പിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കോന്‍ ബനേഗ കോര്‍പതി എന്ന പരിപാടിയില്‍ നിന്നുള്ള വരുമാനത്തിന് ബച്ചന്‍ നികുതി അടച്ചില്ലെന്ന് കാണിച്ച് 2001ല്‍ കേസെടുത്തിരുന്നു. 2001-2002 കാലത്ത് നടത്തിയ കോന്‍ ബനേഗ കോര്‍പതി ഷോയില്‍ നിന്നുള്ള വരുമാനത്തില്‍ 1.66 കോടി രൂപ ബച്ചന്‍ നികുതി അടയ്ക്കാനുണ്ടെന്നായിരുന്നു ഇന്‍കം ടാക്‌സ് വകുപ്പിന്റെ പരാതി. 2012 ജൂലൈയില്‍ മുംബൈ ഹൈക്കോടതി നികുതി വകുപ്പിന്റെ അപേക്ഷ തള്ളിയത് ബച്ചന് ആശ്വാസം നല്‍കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























