യുവതിയെ ശല്യം ചെയ്തതിനു 'ഓല' കാബ് ടാക്സി ഡ്രൈവർ അറസ്റ്റിൽ

മുംബൈയിലെ ദിന്‍ദോഷി നഗരത്തിലാണ് സംഭവം ഉണ്ടായത്. മുപ്പതുകാരിയായ വനിതയെ ഓല കാബ് ടാക്‌സി കമ്പനി കാര്‍ ഓടിക്കുന്ന പ്രവിന്‍ തിവാരി എന്നയാളാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. പോവായിലെ ഒരു െ്രെപവറ്റ് സെക്ടര്‍ കമ്പനിയില്‍ സീനിയര്‍ എംപ്ലോയി ആയി ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് ടാക്‌സി വിളിച്ച് പോകുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ പ്രവിന്‍ റിയര്‍ വ്യൂ മിററിലൂടെ വനിതയെ തീക്ഷ്ണമായി നോക്കുകയും കുറച്ചു കഴിഞ്ഞ് അശ്ലീല ചുവയുള്ള സംഭാഷണം ആരംഭിക്കുകയും ചെയ്തു. ഇത് എതിര്‍ത്ത വനിതയെ അയാള്‍ വീണ്ടും കടുപ്പമേറിയ വാക്കുകള്‍ കൊണ്ട് ശല്യം ചെയ്യുകയും ചെയ്തു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാളത് ചെവിക്കൊണ്ടില്ല. വീട്ടിലെത്തിയ യുവതി പെട്ടെന്ന് ചാടി ഇറങ്ങുകയും പണം നല്കിയ ശേഷം ഓടിപ്പോകുകയും ചെയ്തു. വീണ്ടും പ്രവിന്‍ യുവതിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി തടഞ്ഞു. വീണ്ടും അയാള്‍ ഫോണ്‍ വഴി യുവതിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് യുവതി അയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും അയാള്‍ അവരെ വിളിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത് യുവതിയ്ക്ക് തന്റെ ഫോണ്‍ വഴി സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു. അടുത്ത ദിവസം തന്നെ പോലീസിന് പരാതി നല്കുകയും പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























