നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ് പാളം തെറ്റി; ഏഴുമരണം, മലയാളികളും അപകടത്തില്‍പെട്ടതായി സൂചന

നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്‌പ്രസ് മഹാരാഷ്‌ട്രയില്‍ പാളം തെറ്റി ഏഴുമരണം. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്. നിരവധിപേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തില്‍ മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി മലയാളികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു ട്രെയിനാണ് നിസാമുദ്ദീന്‍-എറണാകുളം എക്‌സ്പ്രസ്.
വെള്ളിയാഴ്‌ച രാവിലെ 6.25-നായിരുന്നു അപകടമുണ്ടായത്. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗല്‍പുരിക്കും നാസിക്കിനുമിടയിലുള്ള ഗോട്ടിയില്‍ വച്ച് പാളം തെറ്റുകയായിരുന്നു. നാസിക്കില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഇഗത്‌പൂര്‍. എസ് 9, എസ് 10, എസ് 15 എസി കോച്ചുകളായ ബി 1, ബി 2, ബി 3 എന്നിവയാണ് പാളം തെറ്റിയത്. എസ് 15 കോച്ച് പൂര്‍ണമായും തകര്‍ന്നു. മൂന്നു ബോഗികളും പാന്‍ട്രി കാറും പൂര്‍ണമായും പാളത്തിനു വെളിയിലേക്കു പോയി.
അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. അപകടത്തെ തുടര്‍ന്ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്കും കൊങ്കണിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
https://www.facebook.com/Malayalivartha