മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്‌സ് നേതാവ് തൃപ്തി ദേശായി വിലക്ക് മറികടന്ന് മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്‌സ് നേതാവായ തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കെയാണ് നടപടി. ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ചാണ് തൃപ്തി ദേശായിയുടെ അപ്രതീക്ഷിത പ്രവേശനം നടന്നത്.
നേരത്തെ ദര്‍ഗയില്‍ കടക്കാന്‍ ശ്രമിച്ച തൃപ്തി ദേശായിയെ പൊലീസ് തടഞ്ഞിരുന്നു. ശിവസേനയുടെ ന്യൂനപക്ഷ സെല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ രംഗത്തെത്തെത്തിയിരുന്നു. ആറു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തന്റെ അടുത്ത ലക്ഷ്യം ശബരിമലയാണെന്നും ആരെല്ലാം തടുത്താലും സംഘാങ്ങളുമായി ഈ മാസം ശബരിമലയിലെത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. സത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നതും ദേശായിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























