അവിഹിതബന്ധം; കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവ് അറസ്റ്റില്‍

അവിഹിത്തിന്റെ അവസാനം വെടിയുണ്ട പ്രയോഗം. അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ കാമുകന്‍ കാമുകിയെ വെടിവെച്ചു കൊന്നു. കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹത്തില്‍ വെടിയുണ്ടയുടെ പാടുകള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ദില്ലിയിലാണ് സംഭവം.
ഒരു എസ്യുവി കാറില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്ന നവിന്‍ എന്ന 26കാരനാണ് പൊലീസ് പിടിയിലായത്. ഒരു വെളുത്ത ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറില്‍ നിന്ന് ദില്ലി യൂണിവേഴ്‌സിറ്റിക്കു സമീപം ബൊണ്ടാ പാര്‍ക്കില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പില്ല.
അഞ്ജലി എന്നാണ് മരിച്ച യുവതിയുടെ പേര്. നവിന്‍ ഇതിനു മുന്നോടിയായി അഞ്ജലിയുടെ സഹോദരിക്ക് ഫോണ്‍ ചെയ്ത് ആഞ്ജലി ആത്മഹത്യ ചെയ്‌തെന്നു അറിയിച്ചിരുന്നു. സഹോദരി ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. അഞ്ജലി റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് നവിന്‍ പൊലീസിനോടു സമ്മതിച്ചു. ആത്മഹത്യ ചെയ്യാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. അഞ്ജലിയുമായി നവീനുണ്ടായിരുന്ന അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ നാലുദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























