വാട്ടര്‍ തീം പാര്‍ക്കില്‍ അപകടം; ഒരു മരണം

കാഞ്ചീപുരത്ത് വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കിഷ്‌കിന്ദ വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടമുണ്ടായത്. പാര്‍ക്കില്‍ പരീക്ഷണത്തിലായിരുന്ന ജോയ് റൈഡ് അപകടത്തില്‍പ്പെടുകയായിരുന്നു. മണി എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ഒമ്പത് പേര്‍ ചികിത്സയിലാണ്. രണ്ട് തവണ ചുറ്റി വന്ന റൈഡ് മൂന്നാം തവണ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് പരിക്കേറ്റവരില്‍ ഒരാള്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ക്ക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടകാരണം വ്യക്തമായിട്ടില്ല. ഇതേതുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























