പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ ആര്‍ക്കും നിഷ്പ്രയാസം ചെയ്യാന്‍ അത്ര എളുപ്പമല്ല, മോഡിയെ പ്രശംസിച്ച് ഐശ്വര്യറായ്

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്‍ ലോകസുന്ദരിയുടെ പ്രശംസ. രാജ്യത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന കാര്യങ്ങളല്ലെന്നുമാണ് മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യറായ് ബച്ചന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജനക്ഷേമം ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവേശം ഉത്തര്‍ പ്രദേശില്‍ നിന്നാവുമോ എന്ന ചോദ്യത്തിനു നല്ല അമ്മയും മകളും ഭാര്യയും ഉത്തരവാദിത്വമുളള പൗരയുമാവുക എന്നീ കര്‍ത്തവ്യങ്ങള്‍ ഇപ്പോള്‍ തന്റെ മുന്നിലുണ്ടെന്നാണ് അവര്‍ മറുപടി പറഞ്ഞത്. വിവാദമായ സറബ്ജീത് സിങ് കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ച മെയ് 20 നു പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ സര്‍ബ്ജിത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് താരം.
വളരെയറെ മാധ്യമ ശ്രദ്ധനേടിയ കേസാണിതെന്നും ഐശ്വര്യ റായ് പറഞ്ഞു. ഇന്ത്യന്‍ വംശജനും കര്‍ഷകനുമായ സര്‍ബ്ജിത് സിങിനെ തീവ്രവാദക്കുറ്റമാരോപിച്ച് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നു.വിധിയ്ക്കനുസരിച്ച് ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളും നേരിടുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























