ഒളിംമ്പിക്‌സ് ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് എആര്‍ റഹ്മാനും

റിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡര്‍ പദവിയിലേക്ക് സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനും. അംബാസിഡറാകുന്നതില്‍ സമ്മതം അറിയിച്ചു കൊണ്ട് റഹ്മാന്‍ ഇന്ത്യന്‍ ഒളിംമ്പിക്‌സ് അസോസിയേഷന് കത്തെഴുതി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അഭിനവ് ബിന്ദ്ര എന്നിവരാണ് മറ്റ് ഗുഡ്വില്‍ അംബാസിഡര്‍മാര്‍.
മുന്‍പ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് വിവാദമായ സാഹചര്യത്തിലാണ് സച്ചിനേയും ബിന്ദ്രയേയും പരിഗണിച്ചത്. കായിക താരത്തെ ഒഴിവാക്കി സിനിമാ മേഖലയില്‍ നിന്നുള്ള സല്‍മാനെ അംബാസഡറാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അസോസിയേഷന്‍ തയ്യാറായില്ല. പിന്നീടാണ് സച്ചിനെയും സംഗീതസംവിധായകന്‍ എആര്‍ റഹ്മാനെയും അംബാസിഡറാക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























