ഡല്‍ഹിയില്‍ നാല് വയസ്സുകാരിയെ ബലാല്‍സംഘം ചെയ്ത കുറ്റവാളി മറ്റു കുട്ടികളെയും ഉപദ്രവിച്ചിരുന്നു: ഡല്‍ഹി പോലീസ്

ഡല്‍ഹിയിലെ ചാണക്യപുരി അഭയാര്‍ഥി ക്യാമ്പില്‍ നാല് വയസുള്ള ബാലികയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അതേ ക്യാമ്പിലെ മറ്റു നാലു കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നു പോലീസിന്റെ വെളിപ്പെടുത്തല്‍. റോണി എന്ന 20 വയസുള്ള യുവാവാണ് 10 നും 12 നും ഇടയ്ക്കുള്ള മറ്റു കുട്ടികളെ ക്യാമ്പില്‍ വെച്ച് ബലാല്‍സംഘം ചെയ്തത്. അവസാനമായി നാലു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച ശേഷമാണു പ്രതി പോലീസ് കസ്റ്റഡിയില്‍ ആകുന്നത്. കുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞ ശേഷം അവരാണ് പോലീസില്‍ ഇയാള്‍ക്ക് നേരെ പരാതി നല്‍കിയത്. പോസ്‌കോ നിയമപ്രകാരം റോണിയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ക്യാമ്പിലെ മറ്റു കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. പീഡനത്തിനിരയായ കുട്ടികളെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൗന്‍സിലിങ്ങ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























