ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ കാർ ഓടിച്ച 17കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജി. കേസിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിനോട് കീഴ്പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് തടഞ്ഞത്.
പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണത്തോട് സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും പ്രതിയായ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വർഷം പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഹർജിയിൽ വിശദമായി പിന്നീട് വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ആരാഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. അന്വേഷണ സംഘത്തിന് മുമ്പാകെ 1 മണിക്ക് ഹാജരാകാനാണ് നിർദേശം. ഹർജിയിൽ വിശദ വാദം പിന്നീട് നടക്കും.
തന്റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് അഡീ. ജഡ്ജിയുടെ വാദം
തന്റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി. അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നായിരുന്നു അഡീഷണൽ ജഡ്ജിയുടെ വാദം.
നാടിനെ നടുക്കിയ ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സഹായിക്കാനും നീതിപീഠത്തിന്റെ സ്വാധീനത്തില്‍ കേസ് മുക്കാനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച തൃശ്ശൂര്‍ റൂറലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ വലയില്‍. ജഡ്ജിയും സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിന് വഴിയൊരുക്കിയത് ഈ ഉന്നത ഉദ്യോഗസ്ഥനാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണ്ണായക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അപകടം നടന്നയുടന്‍ തന്നെ പ്രതിയായ കൗമാരക്കാരന്റെ പിതാവായ ജഡ്ജി ആദ്യം ബന്ധപ്പെട്ടത് തൃശ്ശൂര്‍ റൂറലില്‍ സേവനമനുഷ്ഠിക്കുന്ന ഈ മുതിര്‍ന്ന പൊലീസ് ഓഫീസറെയായിരുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരവും സ്വാധീനത്തിലുമാണ് കൊച്ചി സിറ്റി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ജഡ്ജി നേരിട്ട് ഫോണില്‍ വിളിക്കാന്‍ പാതയൊരുങ്ങിയത്. ഇതിനുപിന്നാലെയാണ് കൊച്ചി സിറ്റി കമ്മീഷണറും ജഡ്ജിയും തമ്മില്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുകയും, ഒടുവില്‍ കേസ് ലഘൂകരിച്ച് 17-കാരന് സ്റ്റേഷന് ജാമ്യം നല്‍കാനുള്ള വഴിവിട്ട നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും. നീതി അട്ടിമറിക്കാന്‍ കൂട്ടുനിന്ന തൃശ്ശൂരിലെ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ വിങ് ചോര്‍ത്തിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























