ബിഹാറില്‍ ഓട്ടോ ഡ്രൈവറെ വനിതാ കോണ്‍സ്റ്റബിള്‍ തല്ലിച്ചതച്ചു

ബിഹാറില്‍ പൊതുജന മധ്യത്തില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വനിതാ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവതിയെ അപമാനിച്ചുവെന്ന് വനിതാ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കോണ്‍സ്റ്റബിളായ ജ്യോതി കുമാരി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.
ഓട്ടോയില്‍ നിന്നും ഇറക്കി കൊണ്ടുവന്ന് മുഖത്തും ശരീരത്തിലും ജ്യോതി കുമാരി അടിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയിട്ടും കലിയടങ്ങാതെ ജ്യോതി കുമാരി ഡ്രൈവറെ മര്‍ദ്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























