'നാനും റൗഡി താന്‍'

ബെംഗളൂരു പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വനിതാ പോലീസ് പിടിയില്‍നിന്നു വിദഗ്ധമായി രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതിയായ യശസ്വിനിയാണ് കനത്ത പോലീസ് കാവലിനെ വെട്ടിച്ച് ആശുപത്രി മുറിയില്‍ നിന്ന് രക്ഷപ്പെട്ടത്. പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും ഒളിവിലാണ്. പലിശയ്ക്ക് പണംകൊടുക്കുന്ന യശസ്വിനിക്കെതിരെ ആളുകളെ ഭീഷണിപ്പെടുത്തിയതിനും മര്‍ദിച്ചതിനും കേസുണ്ട്. സുബ്രഹ്മണ്യപുര പോലീസ് സ്‌റ്റേഷനില്‍ മാത്രം പതിനഞ്ചോളം കേസുണ്ട്. കഴിഞ്ഞ ദിവസം യശസ്വിനി ഭീഷണിപ്പെടുത്തുകയും ശാരീരികോപദ്രവമേല്‍പ്പിക്കുകയും ചെയ്‌തെന്നു കാണിച്ച് തായമ്മ എന്ന സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. എന്നാല്‍ നെഞ്ചുവേദന അനുഭവപ്പെട്ട യശസ്വിനിയെ വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി മുറിയിലും പുറത്തും കനത്ത കാവലേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വെളുപ്പിന് പോലീസിനെ വെട്ടിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ഇവര്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും പോലീസിനു മനസ്സിലാക്കാനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























