ബിസിസിഐ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മേയ് 22ന്

ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യുടെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മേയ് 22നു നടന്നേക്കും. ബിസിസിഐയുടെ സ്‌പെഷല്‍ ജനറല്‍ മീറ്റിംഗ് അന്നു നടക്കും. ശശാങ്ക് മനോഹര്‍ വിരമിച്ച ഒഴിവിലേക്ക് ആരെത്തും എന്ന് സ്‌പെഷല്‍ ജനറല്‍ മീറ്റിംഗില്‍ അറിവായേക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയാണ് മുംബൈയില്‍ 22നു നടക്കുന്ന സ്‌പെഷല്‍ ജനറല്‍ മീറ്റിംഗിന്റെ അജന്‍ഡയെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ അറിയിച്ചു.
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ഷിര്‍കെ തുടങ്ങിയവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























