ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം

ഡല്‍ഹി സര്‍ക്കാരിനെതിരെ സി.ബി.ഐ അന്വേഷണം. ജലവിഭവ വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനാണ് സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികള്‍ക്ക് ടെന്റര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മീറ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നാലുകേസുകളിലാണ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടത്തുക.
ക്രമക്കേടുകള്‍ക്കെതിരെ നേരത്തെ ആം ആദ്‌മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. സ്വകാര്യ കമ്പനികളെ വഴിവിട്ട് സഹായിക്കുന്ന നടപടിയാണ് ഡല്‍ഹിയില്‍ ഷീലാദീക്ഷിത് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha