മോഡിക്ക് ഒരു പൊന്‍ തൂവല്‍ കൂടി

ഇത്തവണ പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്ക് ഗൂഗിളാണ് പൊന്‍തൂവല്‍ അണിയിച്ചത്. ഗൂഗിളില്‍ ലോകത്തിലെ ഏറ്റവും വിഡ്ഢികളായ പ്രധാനമന്ത്രിമാരെ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ ഡേവിഡ് കാമറൂണ്‍ ടോണി അബ്ബൊട്ട് തുടങ്ങിയവരോടൊപ്പീ ഇന്ത്യന്‍ പ്രധാന മന്ത്രിയും നരേന്ദ്ര മോഡിയും. വിഡ്ഢികളായ പ്രധാന മന്ത്രിമാരുടെ പേര് പരിശോധിച്ചാല്‍ മോഡിയുടെ ചിത്രങ്ങളോട് കൂടിയാണ് മോഡിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂണില്‍ ഇതിനു സമാനമായ സംഭവം നടന്നിരുന്നു. ഗൂഗിളില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 കുറ്റവാളികളെ തിരഞ്ഞപ്പോള്‍ ഒസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയേദ് തുടങ്ങിയവരുടെ പേരുകളോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരും വന്നത് ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. മോഡി ആരാധകര്‍ ഇതിനെതിരെ രംഗത്ത് വരികയുംചിത്രങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും അവശ്യം ഉന്നയിച്ചിരുന്നു. പ്രശ്‌നം കൈ വിട്ടു പോയതോടെ ഗൂഗിള്‍ മോഡിയോട് ക്ഷമാപണം നടത്തി ചിത്രങ്ങളടക്കം പിന്‍വലിച്ച് പ്രശ്‌നം പരിഹരിച്ചതുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























