വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലൈവിയുടെ വാഗ്ദാന പെരുമഴ

തിരഞ്ഞെടുപ്പില്‍ അണികളെ സ്വാധീനിക്കുന്നതില്‍ ജയലളിതയെ കഴിഞ്ഞേ തമിഴകത്ത് വേറെ ആരും ഉള്ളൂ. അമ്മയോടുള്ള ആരാധന മൂലം തമിഴ്‌നാട്ടുക്കാര്‍ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുളള സാധനങ്ങള്‍ അമ്മയുടെ ചിത്രം പതിച്ചാണ് ഉപയോഗിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ ആരംഭിച്ചതാണ് അമ്മയുടെ ചിത്രം പതിച്ച തലപ്പാവ് മുതല്‍ ആയിരക്കണക്കിന് ആരാധകരുടെ കയ്യില്‍ അമ്മയുടെ മുഖം പച്ചകുത്തുന്നത് വരെ. പലരെയും നിര്‍ബന്ധിച്ച് പച്ചകുത്തിച്ചു എന്ന് പറഞ്ഞുള്ള പ്രശ്‌നങ്ങള്‍ വിവാദത്തില്‍ എത്തുന്നതിന് മുന്‍പ് നിത്യേന ഉപയോഗിക്കുന്ന വസ്തുകളിലായി മാറി ആരാധന.അമ്മ ഹെയര്‍ബാന്റ്, അമ്മ വാട്ടര്‍ ബോട്ടില്‍, അമ്മ ഉപ്പ്, അമ്മ ചായ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വസ്തുക്കളില്‍ അമ്മയുടെ മുഖം പതിഞ്ഞു. അവസാനമായി എത്തി നില്‍ക്കുന്നത് അമ്മ കമ്മലില്‍ ആണ്. സ്വര്‍ണ കമ്മലില്‍ അമ്മയുടെ മുഖം പതിച്ചതാണ് പുതിയ ട്രെന്‍ഡ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇത്തരം കമ്മലുകള്‍.തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇനിയും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. മാത്രമല്ല തിരഞ്ഞെടുപ്പില്‍ ജയിച്ചാലുള്ള വാഗ്ദാനങ്ങള്‍ പലതാണ്. സൗജന്യ മൊബൈല്‍ ഫോണും പകുതി വിലയ്ക്ക് ബൈക്കുകളും അമ്മ നല്‍കി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























