കര്‍ണാടകയില്‍ ട്രക്ക് അപകടം; 22 പേര്‍ മരിച്ചു

കര്‍ണാടകയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിലാണ് സംഭവം. മരിച്ചവരില്‍ 13 പേര്‍ സ്ത്രീകളാണ്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബെല്‍ഗാവിലെ ഹല്‍ക്കിയിലാണ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പെട്ടത്. മഹാരാഷ്ട്രയിലേക്കായിരുന്നു ട്രക്കിന്റെ യാത്ര. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ ബൈലഹോങ്കലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 5.30-നാണ് അപകടമുണ്ടായത്. സ്‌ത്രീകളും കുട്ടികളും അടക്കം 35 യാത്രക്കാരാണ് ട്രക്കിലുണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണം.
https://www.facebook.com/Malayalivartha