കാലനായി വീണ്ടും ടിപ്പര്‍

തെലങ്കാനയിലെ അദിലാബാദില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. അഞ്ചു സ്ത്രീകളും ഏഴു കുട്ടികളുംഇതില്‍ പെടുന്നു. അദിലാബാദിലെ പോച്ചമ്മ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.ഇതില്‍ 14 പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ പോകുന്ന വഴിയുമാണ് മരിച്ചത്.
അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയും ടിപ്പര്‍ ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു.18 പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്ന് അദിലാബാദ് പൊലീസ് സൂപ്രണ്ട് തരുണ്‍ ജോഷി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























