ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും. ഓക്‌ലൻഡിൽ ഇന്ത്യൻ സമയം നാളെ രാവിലെ 10.30 മുതലാണ് മത്സരം നടക്കുക. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100-ാം വാർഷികം പ്രമാണിച്ച് ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ഇന്ത്യൻ ഫുട്ബാൾ ടീം രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്. രണ്ടാം മത്സരം 15ന് നടക്കും.
സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ വമ്പൻ ടീമുകളായ ബ്രസീൽ, ഉറുഗ്വെ, പാനമ എന്നീ ടീമുകളുമായും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ടായിരുന്നു. വലിയ ടീമുകൾക്കെതിരെ കളിച്ച് നിലവാരമുയർത്തുക എന്ന ലക്ഷ്യവുമായാണ് ലോകകപ്പ് കളിച്ച മറ്റൊരു ടീമായ ന്യൂസിലാൻഡുമായി ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യൻ ഫുട്ബോൾ ടീം ചരിത്രത്തിൽ ആദ്യമായാണ് ന്യൂസിലാൻഡ് പര്യടനം നടത്തുന്നത്. ഫിഫ റാങ്കിംഗിൽ നിലവിൽ ന്യൂസിലാൻഡ് 88-ാം സ്ഥാനത്തും ഇന്ത്യ 138-ാമതുമാണ്. ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, ബിജോയ് വർഗീസ്, മുഹമ്മദ് സനാൻ എന്നീ മലയാളി താരങ്ങളും ഇന്ത്യൻ ടീമിലുണ്ട്.
അതേസമയം സാഫ് കപ്പ് ഫുട്ബോളിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ മാലിദ്വീപിനെ നേരിടും. ധആക്കയിൽ വൈകിട്ട് 3 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയിരുന്നു.
"
https://www.facebook.com/Malayalivartha

























