പ്രണയ നൈരാശ്യം; വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

ഉത്തര്‍പ്രദേശില്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ട കമിതാക്കളായ കൗമാരക്കാര്‍ തീകൊളുത്തി ജീവനൊടുക്കി. ആഗ്രയിലെ കോട്വാലി സദര്‍ പ്രദേശത്താണ് സംഭവം. പത്താം ക്ലാസ്സിലും ഒമ്പതിലും പഠിക്കുന്ന സോനു മുഹമ്മദ്, ഷീലം കുമാരി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭിന്നസമുദായത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ ശക്തിയായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഷീലം കുമാരിയുടെ വിവാഹം മെയ് ഒമ്പതിന് കുബേര്‍പ്പൂരിലെ ഒരാളുമായി വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം നടത്തി. വിവാഹത്തിനുശേഷം സ്വന്തം വീട്ടിലെത്തിയ ഷീലം കുമാരി പിന്നീട് കാമുകന്‍ സോനുവിന്റെ മുറിയിലെത്തി തീകൊളുത്തി. മുറിയില്‍നിന്ന് തീ ഉയരുന്നതുകണ്ട ബന്ധുക്കള്‍ ഓടിയെത്തി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പോലീസാണ് മുറിയുടെ ചുമര്‍ പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























