ഒരു ദിവസത്തെ പരസ്യത്തിന് എ.എ.പി മുടക്കുന്നത് 16 ലക്ഷം രൂപ

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ഒരുദിവസത്തെ പത്ര പരസ്യങ്ങള്‍ക്ക് ചെലവാക്കുന്നത് 16 ലക്ഷം രൂപ. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍(ആര്‍.ടി.ഐ) ആക്ട് പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഈ കണക്ക് ആം ആദ്മി പാര്‍ട്ടി പരസ്യപ്പെടുത്തിയത്. കഴിഞ്ഞ 91 ദിവസം കൊണ്ട് എല്ലാത്തരം മാധ്യമ പരസ്യങ്ങള്‍ക്കും വേണ്ടി ഏകദേശം 14.45 കോടി രൂപയാണ് എ.എ.പി സര്‍ക്കാര്‍ മുടക്കിയത്. ലിസ്റ്റ് പ്രകാരം മലയാളത്തിലെ മൂന്ന് പ്രമുഖ പത്രങ്ങള്‍ക്കും കന്നടയിലെ ഒരു പത്രത്തിനുമാണ് പ്രധാനമായും പരസ്യം നല്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഡ്വക്കേറ്റ് അമന്‍ പനവാര്‍ നല്‍കിയ ആര്‍.ടിഐ യ്ക്കാണ് ആം ആദ്മി പാര്‍ട്ടി മറുപടി നല്കിയത്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി എ.എ.പി യ്‌ക്കെതിരെ അനാവശ്യമായി പരസ്യത്തിനു വേണ്ടി പണം ചെലവാക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























