ഡോക്ടറുടെ അഭാവത്തില്‍ സര്‍ജറി നടത്തുന്നത് വാര്‍ഡ് ബോയ്

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഡോക്ടറുടെ അഭാവത്തില്‍ സര്‍ജറി നടത്തുന്നത് വാര്‍ഡ് ബോയ്. കഴിഞ്ഞ ദിവസം ഗുരുതരമായ പരിക്കുകകളോടെ ആശുപത്രിയില്‍ എത്തിയ യുവാവിനെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സര്‍ജറി നടത്തിയത് വാര്‍ഡ് ബോയ് ആയിരുന്നു. യുവാവ് സര്‍ജറി നടത്തുന്നതിന്റെയും സ്റ്റിച്ച് ഇടുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
രോഗികളുടെ ജീവന്‍ പണയം വെച്ച് നടത്തുന്ന ഇത്തരം കാര്യങ്ങള്‍ യുപില്‍ പണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ജറി നടത്തുന്നതിന് വാര്‍ഡ് ബോയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.
ഡോകടറുടെ അസാനിധ്യത്തില്‍ മാത്രമല്ല രോഗികള്‍ എത്തുന്ന സമയത്ത് ഡോക്ടര്‍ എസി റൂമില്‍ റസ്റ്റ് ചെയ്യുകയും വാര്‍ഡ് ബോയ് ജീവനക്കാരോട് രോഗിയെ നോക്കാന്‍ ഏല്‍പ്പിക്കാറുണ്ടെന്നും പറയുന്നു. ഇതാഹ് ആശുപത്രിയിലെ ഡോക്ടര്‍ തോമസിനെത്തിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























